കോൺഗ്രസ് വിട്ട മിലിന്ദ് ദിയോറയുടെ രാജിസമയം നിശ്ചയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ആരോപണവുമായി കോൺഗ്രസ്. മുംബൈ സൗത്ത് സീറ്റ് ലഭിക്കാനുളള മിലിന്ദിന്റെ ആവശ്യത്തെ പ്രഹസനം എന്നുമാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.
മുംബൈ സൗത്തിൽ ശിവസേന താക്കറെ വിഭാഗം മത്സരിക്കുന്നതിലുളള തന്റെ ആശങ്ക രാഹുൽ ഗാന്ധിയുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നുവെന്ന് മിലിന്ദ് രാജുക്ക് മുമ്പ് വിളിച്ചപ്പോൾ പറഞ്ഞതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.