കുന്നംകുളം:(തൃശ്ശൂർ ) ടി എൻ പ്രതാപൻ എം പി നയിക്കുന്ന സ്നേഹ സന്ദേശ യാത്രയുടെ ചൂണ്ടലിൽ നടന്ന പൊതുസമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗത്തിന് മൈക് സെറ്റ് ഇല്ലാത്തതിൽ ക്ഷുഭിതനായി എം പി അബുൽ സമദ് സമദാനി. രാവിലെ 7.30ന് തുടങ്ങേണ്ട പൊതു സമ്മേളനത്തിന് കൃത്യ സമയത്ത് മൈക് സെറ്റ് എത്താതിരുന്നത് ആണ് സമദാനിയെ ചൊടിപ്പിച്ചത്.
പരിപാടി താൻ ഉത്ഘാടനം ചെയ്യുന്നില്ല എന്ന് പറഞ്ഞു സ്റ്റേജിൽ നിന്നും ഇറങ്ങിപോകാൻ നിന്ന സമദാനിയെ പിന്നീട് കോൺഗ്രസ് ജില്ലാ നേതാക്കൾ അനുനയിപ്പിച്ചതിനുശേഷമാണ് അദ്ദേഹം മൈക് ഇല്ലാതെ സംസാരിച്ചത്.
പരിപാടിയുടെ സംഘാടനത്തിൽ വന്ന പിഴവാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പിന്നീട് പ്രതികരിച്ചു.