ട്രെയിൻ തട്ടി ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Kerala

കടുത്തുരുത്തി: ട്രെയിൻ തട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കടുത്തുരുത്തി പൂഴിക്കോൽ മ്യാലിൽ വീട്ടിൽ രവീന്ദ്രൻ നായരുടെ ഭാര്യ ലതാമണി (58) യാണ് മരിച്ചത്. സെപ്റ്റംബർ 13 നു വൈകിട്ട് 6.30 ഓടെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്.

ആടുകളെ അഴിച്ച് കൊണ്ട് വരുന്നതിനിടെ ആട് റെയിൽവേ ട്രാക്കിലിലേക്ക് കയറുകയായിരുന്നു. ഇതിനിടെ കോട്ടയം ഭാഗത്ത് നിന്ന് വന്ന തിരുവനന്തപുരം -കണ്ണൂർ ജനശതാബ്തി എക്സ്പ്രസ്സ് ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയെ തട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ ഉടൻ നാട്ടു കാരും റെയിൽവേ ജീവനക്കാരും ചേർന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ശവസംകാരം 26.09.2023 ചൊവ്വാഴ്ച 3 pm വീട്ടുവളപ്പിൽ നടക്കും. മക്കൾ : അഞ്ജന, ആദിത്യൻ. മരുമകൻ : വിഷ്ണു

Leave a Reply

Your email address will not be published. Required fields are marked *