എൻട്രൻസ് പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Breaking National

ജയ്പൂർ: മെഡിക്കല്‍-എൻജിനീയറിങ് എൻട്രൻസ് പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാർഥി ആത്മഹത്യ.ജെ.ഇ.ഇ പരീക്ഷക്ക് തയാറെടുത്തിരുന്ന ബിഹാർ ഭഗല്‍പൂർ സ്വദേശി അഭിഷേക് കുമാർ ആണ് മരിച്ചത്.

വിഗ്യാൻ നഗറിലെ വാടക വീട്ടില്‍ വിഷം കഴിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ‘സോറി പപ്പാ, എന്നെക്കൊണ്ട് ജെ.ഇ.ഇ കഴിയില്ല’ എന്നെഴുതിയ ആത്മഹത്യാ കുറിപ്പും വിഷമടങ്ങിയ കുപ്പിയും മുറിയില്‍നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ജനുവരി 29, ഫെബ്രുവരി 19 തീയതികളില്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരീക്ഷകള്‍ വിദ്യാർഥി എഴുതിയിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

നിരവധി സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളുള്ള കോട്ട എന്ന പ്രദേശം എൻട്രൻസ് വിദ്യാർഥികളുടെ ആത്മഹത്യയിലൂടെ കുപ്രസിദ്ധി നേടിയതാണ്. ഈ വർഷത്തെ ആറാമത്തെ ആത്മഹത്യയാണിത്. 2023ല്‍ 29 വിദ്യാർഥികളാണ് ഇവിടെ ജീവനൊടുക്കിയത്. വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ അധികൃതർ ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും ആത്മഹത്യ.

Leave a Reply

Your email address will not be published. Required fields are marked *