തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന രണ്ടാമത്തെ കരള്‍ മാറ്റ വയക്കല്‍ ശസ്ത്രക്രിയയും വിജയകരമായി.തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിക്കായിരുന്നു കരല്‍ മാറ്റവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്.അദ്ദേഹത്തിന് കരല്‍ പകുത്ത് നല്‍കിയത് ഉറ്റ ബന്ധവായിരുന്നു. ആരോഘ്യമന്ത്രി വീണ ജോര്‍ജ് രോഗിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയുകയും ട്രാന്‍സ്പ്ലാന്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം എട്ടിനായിരുന്നു ശസ്ത്രക്രിയ നടന്നത്.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, നോഡല്‍ ഓഫീസര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകപിപ്പിച്ചു. അതി സൂഷ്മമായ പരിപാലനത്തിനും പരിശോധനകള്‍ക്കും ശേഷമാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത്.അവയവ മാറ്റ ശസ്ത്രക്രിയകള്‍ ഏറെ പണച്ചെലവുള്ളതാണ് സാധാരണക്കാര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.