കരുനാഗപ്പള്ളി വർണ്ണം ചിത്രരേഖ സ്കൂൾ ഓഫ് ആർട്സ് ഇരുപത്തിനാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ രംഗത്തെ ടാലൻറ് അവാർഡിന് വി ആർ നോയൽ രാജ് അർഹനായി.
മാധ്യമ രംഗത്ത് നാൽപ്പത് വർഷമായി പ്രവർത്തിക്കുന്ന ഇദ്ദേഹം സായാഹ്ന കൈരളി മാഗസിൻ എഡിറ്ററും ഗോശ്രീ വിഷൻ ചാനൽ റിപ്പോർട്ടറുമാണ്.
വിവിധ സംഘടനകളുടെ സംസ്ഥാനതല സമ്മേളനങ്ങളുടെ റിപ്പോർട്ടിങ്ങിൽ പ്രത്യേക മികവ് പുലർത്തിയിട്ടുണ്ട്.
പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി വിരമിച്ച നോയൽ രാജ് ആന വരുന്നേ,ഗുരുദേവ ചരിതം കുട്ടികൾക്ക്, ഓടിക്കോ, ജീവിതയാത്ര എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.