കോട്ടയം: കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക അധിക്ഷേപം. മാധ്യമപ്രവർത്തകരെ നായയോട് ഉപമിച്ചുകൊണ്ട് അടക്കമുള്ള പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി ഷണ്മുഖൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകി.
കത്തിന്റെ പൂർണ രൂപം
To
ജില്ലാ പോലീസ് മേധാവി
കോട്ടയം.
R/Sir
മാധ്യമ പ്രവർത്തകരെ ആക്ഷേപിച്ചു കൊണ്ടു് സാമൂഹ്യ മാധ്യമങ്ങളിൽ പല തരത്തിലുള്ള പോസ്റ്റുകൾ വരുന്നുണ്ട്. അതിൽ ഏറ്റവും മോശപ്പെട്ട രീതിയിൽ” കോരുത്തോട് വാർത്തകൾ എന്ന ഗ്രൂപ്പിൽ കുഞ്ഞുമണി(9446197167) എന്നയാൾ കൊടുത്തിട്ടുള്ള വാർത്തയും ചിത്രവും മാധ്യമ പ്രവർത്തകരെ നായയോട് ഉപമിച്ചു കൊണ്ടുള്ള പോസ്റ്റാണ്. (ഈ ഫോട്ടോയും വാർത്തയും പരാതിയോടൊപ്പം വച്ചിട്ടുണ്ട്). മാധ്യമ പ്രവർത്തകരെ നായയോട് ഉപമിച്ച് സാമൂഹ്യ മാധ്യമങ്ങളിൽപോസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നത്,
മാധ്യമ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും അപമാനിക്കപ്പെടുന്നതുമായ പ്രവർത്തനമാണ്.അതുകൊണ്ട് ഇക്കാര്യത്തിൽ അങ്ങ് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
വിശ്വസ്തതയോടെ
പി ഷൺമുഖൻ
സംസ്ഥാന സെക്രട്ടറി
കേരള ജേർണലിസ്റ്റ് യൂണിയൻ