കോട്ടയം.മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങളുടെ വാർത്തകൾ നൽകുന്ന തോടൊപ്പം അനധികൃത നിയമനങ്ങൾ, സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെ മെഡിക്കൽ കോളേജ് സൂപ്രണ്ട്പരസ്യ മായി ആക്ഷേപിക്കുകയും അപമാനപ്പെടുത്തു കയും ചെയ്തായി പരാതി. കോട്ടയം മെഡിക്കൽ കോളജില വൈക്കം സ്വദേശിയായ മുതിർന്ന മാധ്യമ പ്രവർത്തകനെയാണ് സൂപ്രണ്ട് അപമാനിച്ചത്
ശനിയാഴ്ച രാത്രി 9 ന് മെഡിക്കൽ കോളജിലെ അലുംമിനി ആഡിറ്റോ റിയത്തിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ചുള്ള ഡോക്ടർമാരുടെ കലാപരിപാടികൾക്കിടെ ഭക്ഷണ സമയത്തായിരുന്നു സംഭവം.
രോഗികൾക്കുള്ള സൗജന്യ പരിശോധനകൾക്കും രോഗി സന്ദർശന പാസുകൾക്കും ഉയർന്ന ഫീസ് വർദ്ധന,അനിയന്ത്രിതമായി താൽക്കാലിക ജീവനക്കാരെ നിയമിക്കുക,നിയമിച്ചതാൽക്കാലിക ജീവനക്കാർക്ക് നിശ്ചിത സമയക്ക് ശബളം നൽകാതിരിക്കുക,ഹൃദശസ്ത്രക്രിയ വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ട് മായ വ്യക്തി സഹപ്രവർത്തകരായ ഡോക്ടർമാർ നേഴ്സുമാർ, ജീവനക്കാർ എന്നിവരുമായി സ്വകാര്യ മരുന്ന് കമ്പനിയുടെ ചെലവിൽ ഉല്ലാസ യാത്ര നടത്തി യെന്ന് തുടങ്ങിയ വാർത്തകൾ നൽകിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിന്റെ വജ്റ ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടിയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നതുംകോട്ടയം മെഡിക്കൽ കോളജിൽ പഠനം നടത്തിയവരുമായവരുടെ പൂർവ്വ വിദ്യാർത്ഥി സംഗമവും ഡോക്ടർമാരുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
ഇത് റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകരെ ക്ഷണിക്കുന്നഉത്തരവാദിത്വവും സംഘാടകർ ഈ മാധ്യമ പ്രവർത്തകനെ ചുമതലപെടുത്തു കയും അതനുസരിച്ച് എല്ലാവരേയും അറിയിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചവൈകിട്ട് 6.30 ന് കലാപരിപാടികൾ ആരംഭിച്ച ശേഷം രാത്രി 9 ന് ഭക്ഷണം കഴിക്കാൻ സംഘാടകർ ക്ഷണിച്ചു. ഇതിനെ തുടർന്ന് ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി വരവേ ആശുപത്രി സൂപ്രണ്ട് മാധമ പ്രവർത്തകനെ തടഞ്ഞു നിർത്തി, വലതു കൈയ്യിൽ ബലമായി പിടിച്ച് മറ്റ്ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ ” നന്നായി പ്രവർത്തിക്കുന്ന എന്റെ ഡിപ്പാർട്ട്മെന്റിനെതിരെ നിങ്ങൾ വാർത്ത കൊടുക്കും അല്ലേയെന്ന് ക്ഷുഭിതനായി ചോദിക്കുകയും ഭീഷണിപ്പെടുത്തു കയും ചെയ്തു. ഡിപ്പാർട്ട് മെന്റിനെതിരെ വാർത്ത കൊടുത്തിട്ടില്ലെന്ന് മാധ്യമ പ്രവർത്തകൻ പറഞ്ഞെങ്കിലും അമിത മദ്യ ലഹരിയിലായ സൂപ്രണ്ട് വീണ്ടും ക്ഷോഭിച്ചു കൊണ്ട് അപമാനിച്ചു സംസാരിക്കുകയും നിങ്ങൾ കൊടുത്ത വാർത്തയുടെ ഉറവിടം കണ്ടെത്തുവാനുള്ള സോഴ്സ് എനിക്കുണ്ടെന്നും അത് കണ്ടുപിടിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. വാർത്ത കൊടുത്തു എന്ന കാരണത്താൽ മാധ്യമ പ്രവർത്തകനെതടഞ്ഞു നിർത്തി പരസ്യമായി ആക്ഷേപിക്കുകയും അപമാനപ്പെടുത്തു കയും കൈക്ക് പിടിച്ച് വലിച്ച നടി പടിയി യും അന്വേഷിച്ച് ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് തിങ്കളാഴ്ചപരാതി നൽകുമെന്ന് മാധ്യമ പ്രവർത്തകൻ അറിയിച്ചു