തൃശ്ശൂർ :/(കുന്നംകുളം )ചൂണ്ടലിൽ നിന്നും അതിമാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി പെലക്കാട്ട് പയ്യൂർ സ്വദേശികൾ കുന്നംകുളം പോലീസിന്റെ പിടിയിലായി. 66.5ഗ്രാം വരുന്ന എം.ഡി.എം.എയുമായാണ് പെലക്കാട് പയ്യൂർ സ്വദേശി അബു(28), തലക്കോട്ടുക്കര സ്വദേശി നിധിൻ (23)എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ആറുമാസത്തോളമായി ജില്ല ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. അബു മുൻപും സമാന കേസുകളിൽ പിടിയിലായിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും ലഹരിയെത്തിച്ച് കുന്നംകുളം മേഘലകളിൽ വില്പന നടത്തുന്നതാണ് പ്രതികളുടെ പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു.
പയ്യൂരിലെ വീട് കേന്ദ്രീകരിച്ചു നടത്തിയ പോലീസ് പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.