കോട്ടയം: വൈക്കത്ത് 32.12 ഗ്രാം എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കാവുങ്കൽ വീട്ടിൽ അജ്മൽ (30), ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കണിയാംകുന്ന് വീട്ടിൽ സഫദ് (29) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
വൈക്കത്ത് ഈ മാസം ആറാം തീയതി സ്വകാര്യ ഭാഗത്ത് എം.ഡി.എം.എ ഒളിപ്പിച്ച് കിടത്താൻ ശ്രമിച്ച കേസിൽ മുഹമ്മദ് മുനീർ, അക്ഷയ് സോണി എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു.തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇവർക്ക് സാമ്പത്തിക സഹായം നൽകിയത് അജ്മലും,സഫദുമാണെന്ന് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രൻ നായർ, എസ്.ഐ മാരായ സുരേഷ് എസ്, വിജയപ്രസാദ്, സി.പി.ഓ രജീഷ് എൻ. ആർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അജ്മലിന് തൊടുപുഴയിലും, മേലുകാവിലും ക്രിമിനൽ കേസ് നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.