കല്‍പ്പറ്റ: വില്‍പ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പൊലീസിന്റെ പിടിയില്‍.വെള്ളമുണ്ട സ്വദേശികളായ വരാമ്ബറ്റ മൂരികണ്ടിയില്‍ മുഹമ്മദ് ഇജാസ് (26), വരാമ്ബറ്റ ആലമ്ബടിക്കല്‍ കെ. സാബിത്ത് (24), നാരോക്കടവ് കൊട്ടാരക്കുന്ന് തകടിക്കല്‍ വീട്ടില്‍ ടി.ജി. അമല്‍ജിത്ത് (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 37.63 ഗ്രാം എംഡിഎംഎയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തൊണ്ടര്‍നാട് പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോറോം ടൗണില്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്. ലഹരി വിരുദ്ധ സ്‌ക്വഡിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ തൊണ്ടര്‍നാട് സബ് ഇൻസ്പെക്ടര്‍ അജീഷ് കുമാര്‍, അസി. സബ് ഇൻസ്പെക്ടര്‍ എം.എ. ഷാജി, എസ്.സി.പി.ഒ കല രഞ്ജിത്, സി.പി.ഒമാരായ മുസ്തഫ, റോസമ്മ ഫ്രാൻസിസ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.