ഉ​രു​പ്പു​കു​റ്റി ഞെ​ട്ടി​ത്തോ​ട് വ​ന​മേ​ഖ​ല​യി​ലെ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ന്‍റെ എ​ഫ്ഐ​ആ​ർ പു​റ​ത്ത്

Kerala

ക​ണ്ണൂ​ർ: ഉ​രു​പ്പു​കു​റ്റി ഞെ​ട്ടി​ത്തോ​ട് വ​ന​മേ​ഖ​ല​യി​ലെ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ന്‍റെ എ​ഫ്ഐ​ആ​ർ പു​റ​ത്ത്. രാ​വി​ലെ പട്രോളിംഗ് നടത്തുകയായിരുന്ന ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘ​ത്തി​ന് നേ​രെ മാ​വോ​യി​സ്റ്റു​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

എ​ട്ട് മാ​വോ​യി​സ്റ്റു​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തോ​ടെ പോ​ലീ​സ് തി​രി​ച്ച​ടി​ച്ചു​വെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു. വെ​ടി​വെ​പ്പി​ല്‍ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് വെ​ടി​യേ​റ്റെ​ന്നാ​ണ് സം​ശ​യം.

വെ​ടി​വയ്പ് ന​ട​ന്ന സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്നു തോ​ക്കു​ക​ള്‍ ക​ണ്ടെ​ടു​ത്തു. പി​ന്നാ​ലെ ഉ​ന്ന​ത പോ​ലീ​സ് സം​ഘം ഉ​ള്‍​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *