വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; മാവേലിക്കരയിൽ യുവാവിന് ദാരുണാന്ത്യം

Breaking Kerala

മാവേലിക്കര: വീട്ടിലേക്കു കയറ്റുന്നതിനിടെ കാറിന് തീപിടിച്ച് യുവാവ് മരിച്ചു.മാവേലിക്കര കണ്ടിയൂരിൽ ആണ് അപകടം. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 12.30 നാണ് സംഭവം. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. സാങ്കേതിക വിദഗ്ധരേയും വാഹന വിദഗ്ധരേയും അടക്കം സ്ഥലത്തെത്തിച്ച് വാഹനം കത്താനുള്ള കാരണം അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *