കൊച്ചി: മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 22ന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
കിഫ്ബിക്കായി ധനസമാഹരണത്തിനു വേണ്ടി മസാല ബോണ്ട് വാങ്ങിയതിൽ ഫെമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേഷണം തുടങ്ങിയത്.
നേരത്തെ ഐസക്കിന് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.
ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇഡി വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.
മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്
