മുംബൈ: മുൻ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം സ്‌മൃതി മന്ദാന. സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായിട്ടുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന വിവരമാണ് സ്‌മൃതി ഒടുവിൽ സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് സൂപ്പർ താരം അറിയിച്ചത്. ഊഹാപോഹങ്ങൾ അവസാനിപ്പിച്ച് ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് സ്‌മൃതി വ്യക്തമാക്കി.
വിവാഹം ഉപേക്ഷിച്ചെന്ന് സ്മൃതി മന്ദാന, ക്രിക്കറ്റിൽ സജീവമാകുമെന്നും സൂപ്പർ താരം
