കോതമംഗലം : മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിന്റെയും ,കേരള പത്രപ്രവർത്തക അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനവാരാചരണ പരിപാടികളുടെ ഉദ്ഘാടനം പ്രൊഫ. ബേബി എം.വർഗീസ്(ചെയർമാൻ, മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്,സാഹിത്യകാരൻ ,പ്രഭാഷകൻ) ഉദ്ഘാടനം ചെയ്തു.പുസ്തകപ്രദർശനം ,പത്രക്വിസ് ,പത്രപാരായണം ,പോസ്റ്റർ രചന ,പുസ്തകാസ്വാദനം ,കൈയെഴുത്തു മത്സരം ,ക്ലാസ് ലൈബ്രറി രൂപീകരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കോതമംഗലം മുനിസിപ്പാലിറ്റിയിലെ മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തി നടത്തിയ ക്വിസ് മത്സരം ശ്രദ്ധേയമായി.
വിദ്യാ വികാസ് കറുകടം , മാർ അത്തനേഷ്യസ് ഇൻറർനാഷണൽ സ്കൂൾ കോതമംഗലം , സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ കോതമംഗലം എന്നീ വിദ്യാലയങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലൂടെ 2000/- , 1500/- ,1000/- വീതമുള്ള ക്യാഷ് പ്രൈസിന് അർഹത നേടി. നാലാം സ്ഥാനം ലഭിച്ച കോഴിപ്പിള്ളി മാർത്തമറിയം പബ്ലിക് സ്കൂൾ പ്രോത്സാഹന സമ്മാനവും നേടി.
സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. പി ഒ പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ് സ്വാഗതം അർപ്പിച്ചു. കേരള പത്രപ്രവർത്തക അസോസിയേഷൻ കോതമംഗലം താലൂക്ക് പ്രസിഡൻറ് കെ. പി കുര്യാക്കോസ് ആമുഖപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ മുഹമ്മദ് പി പി നന്ദി പ്രകാശിപ്പിച്ചു. മാധ്യമ പ്രവർത്തകരായ അനിൽ എബ്രഹാം , എൽദോസ് സി. ജെ , ജിജു ജോർജ്, ജോബി , ഏബിൾ സി അലക്സ് ,ബൈജു കുട്ടമ്പുഴ, എൽദോ കണ്ണാപറമ്പൻ എന്നിവർ സന്നിഹിതരായിരുന്നു.പരിപാടികൾക്ക് അദ്ധ്യാപിക ഷെല്ലി പീറ്റർ നേതൃത്വം കൊടുത്തു