തൃശ്ശൂർ : കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ ജില്ലയിൽ ഒരു ലക്ഷത്തിലധികം പേർ അണിനിരന്നതായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബിപി ശരത് ചന്ദ്രപ്രസാദ്. ജില്ലയുടെ പാലക്കാട് അതിർത്തിയായ ചെറുതുരുത്തി മുതൽ എറണാകുളം അതിർത്തി പങ്കിടുന്ന പൊങ്ങം വരെയായിരുന്നു ചങ്ങല. ചെറുതുരുത്തിയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും പൊങ്ങത്ത് ജില്ലാ പ്രസിഡണ്ട് ആർ എൽ ശ്രീലാലും കണ്ണിയായിരുന്നു.
കൊടകരയിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ, പേരാമ്പ്രയിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സൻ മുബാറക്ക് പോട്ടയിൽ സിഐടിയു ജില്ലാ സെക്രട്ടറി യുപി ജോസഫ് ചാലക്കുടിയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ചന്ദ്രശേഖരൻ കൊരട്ടിയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഡേവിസ്, ചിറങ്ങരയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ എന്നിവർ ഉദ്ഘാടകരായി.