വൈക്കം : പ്രശസ്ത ഫോട്ടോഗ്രാഫറും ദൃശ്യ മാധ്യമ പ്രവർത്തകനും എഴുത്ത് കാരനുമായ മനോജ്. ഡി.വൈക്കം ഫോട്ടോഗ്രാഫിക് ലിറ്ററേച്ചർ രംഗത്ത് നൽകി വരുന്ന സമഗ്ര സംഭാവന പരിഗണിച്ച് കോഴിക്കോട് പേരാമ്പ്ര ഭാഷാ ശ്രി ഏർപ്പെടുത്തിയ യു.എ.ഖാദർ സ്മാരക പുരസ്കാരത്തിന് അർഹനായി. ലളിതകല അക്കാദമി മുൻ പുരസ്കാര ജേതാവായ മനോജ് വൈക്കത്തെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ഡയറക്ടർ ആയ ഇദ്ദേഹം വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളുമായി ബന്ധപ്പെട്ട ഫോട്ടോ കളക്ഷനിലാണ്. ഈ മാസം 29 ന് പേരാമ്പ്രയിൽ നടക്കുന്ന അവാർഡ് ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ പുരസ്കാരം മനോജിന് നൽകും.
മനോജ് ഡി വൈക്കത്തിന് യു.എ.ഖാദർ പുരസ്കാരം
