വഴക്കിനെ തുടര്‍ന്ന് ആദിവാസി യുവാവിനെ അയല്‍വാസി വെട്ടി വെട്ടിപ്പരിക്കേല്‍പ്പിച്ചു

Kerala

മണ്ണാര്‍ക്കാട്: ഇരുമ്പകച്ചോലയില്‍ വഴക്കിനെ തുടര്‍ന്ന് ആദിവാസി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച അയല്‍വാസി പോലീസ് കസ്റ്റഡിയില്‍ .വെറ്റിലച്ചോല കോളനിയിലെ തങ്കമണിയുടെ മകന്‍ കണ്ണനാണ് (30) വെട്ടേറ്റത്. കോളനിയിലെ സനീഷിനെ (35) പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അമ്മയും ഭാര്യയുമായി സനീഷ് വഴക്കുണ്ടാക്കിയതിന്റെ തുടര്‍ച്ചയായിരുന്നു കണ്ണന് നേരെയുണ്ടായ ആക്രമണം. . സനീഷ് വഴക്കുണ്ടാക്കിയപ്പോള്‍ അമ്മ ശാന്തയും ഭാര്യ വിദ്യയും സമീപത്തെ കണ്ണന്റെ വീട്ടിലേക്കെത്തി. പിന്തുടര്‍ന്നെത്തിയ സനീഷ് കണ്ണനുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന മടവാള്‍ കൊണ്ട് വെട്ടുകയുമായിരുന്നു.

വയറിലും പുറത്തും ഗുരുതരമായി പരിക്കേറ്റ കണ്ണനെ കോളനിയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *