മാന്നാർ മേജർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പുതുതായി നിർമ്മിക്കുന്ന ശിവക്ഷേത്ര ശ്രീ കോവിലിന്റെ കട്ടിള വൈപ്പു ചടങ്ങ് നടന്നു

Local News

കടുത്തുരുത്തി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുനർനിർമാണം നടക്കുന്ന ശ്രീമഹാദേവന്റെ ക്ഷേത്രത്തിന്റെ കട്ടില വെപ്പ് ചടങ്ങ് നടന്നു. ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖര തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ, മനയത്താറ്റില്ലത്ത് പ്രകാശൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി അരുൺകുമാർ, കീഴ്ശാന്തി റിജോഷ് എന്നിവർ നേതൃത്വം നൽകി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ പി എം തങ്കപ്പൻ, സബ് ഗ്രൂപ്പ് ഓഫീസർ ഷൈനി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കുമാരി സുമ പ്രഭ, സെക്രട്ടറി ജയശ്രീ പി വി, കൺവീനർ സജീവ് കുമാർ അടക്കമുള്ള കമ്മിറ്റി അംഗങ്ങളും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നൂറുകണക്കിന് ഭക്ത ജനങ്ങൾ മംഗള കർമ്മത്തിൽ പങ്കെടുത്തു. തുടർന്ന് പായസ വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *