മാന്നാനം ഹയർ സെക്കന്ററി സ്കൂളിന് ടോയ്ലറ്റ് സമുച്ചയത്തിനു ഇരുപത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചു

Education Local News

കടുത്തുരുത്തി: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന വിഹിത ഫണ്ടിൽ നിന്നും മാന്നാനം ഹയർ സെക്കന്ററി സ്കൂളിന് ടോയ്ലറ്റ് സമൂച്ചയം നിർമ്മിക്കുവാൻ ഇരുപത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി അറിയിച്ചു. ടോയ്ലറ്റ് സാമൂച്ചയം നിർമ്മിക്കുവാനുള്ള സർക്കാരിന്റെ ടെക്നിക്കൽ അനുമതി ലഭിച്ചതായും,ജില്ലാ പഞ്ചായത്ത് ഇ ടെണ്ടർ നടപടി ഉടൻ പൂർത്തീയാക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ പരിധിയിൽ വരുന്ന ആവശ്യമായ മുഴുവൻ സ്കൂളിലും അടുത്ത വർഷം കൊണ്ട് ടോയ്ലറ്റ് സാമൂച്ചയങ്ങൾ നിർമ്മിക്കുവാൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *