കടുത്തുരുത്തി: മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവക തല വനിതാ സംഗമം നടന്നു.കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡൻറ് കൊച്ചുറാണി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഹോളിക്രോസ് സ്പെഷ്യൽ സ്ക്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ റാണി ജോ ഉദ്ഘാടനം ചെയ്തു.വികാരി ഫാ.തോമസ് പഴവക്കാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ .ലക്ഷ്മിലാൽ ക്ലാസ് നയിച്ചു.വിജയ് ബാബു, എ.ജെ.സാബു, സോണി ജേക്കബ് ബോബി മാത്യു, ഷൈല ചാക്കോ,റീന ബിജു, റോസമ്മ ചാക്കോ, ബാബു ജോസ് പൊന്നംകുന്നേൽ, സജോ സെബാസ്റ്റ്യൻ, ബാബു ആനിക്കാപറമ്പിൽഎന്നിവർ പ്രസംഗിച്ചു. വനിതകൾ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു.
മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വനിതാ സംഗമം നടന്നു
