മഞ്ചേശ്വരം മൊയ്തീന്‍ ആരീഫിന്റെ കൊലപാതകം: രണ്ട് പേർ കൂടി അറസ്റ്റില്‍

Breaking Kerala

കഞ്ചാവ് കേസില്‍ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി ഹോസ്പിറ്റലില്‍ പിറ്റേദിവസം മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലായി.ഷൗക്കത്തലി, സിദ്ദിഖലി എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.മൊയ്തീന്‍ ആരിഫിന്റെ മരണം സംഭവിച്ചത് തിങ്കളാഴ്ച്ചയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസെടുത്തത്. പരിക്കേറ്റത്തിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിരുന്നു.
പോലീസ് സ്‌റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയ മൊയ്തീന്‍ തിങ്കളാഴ്ച്ച രാവിലെ ഛര്‍ദിച്ചിരുന്നു.
തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ഹോസ്പിറ്റലിലും പിന്നീട് മംഗളൂരു ഹോസ്പിറ്ററിലും പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടാണ് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ബന്ധു അബ്ദുള്‍ റഷീദിനൊപ്പം ഇരുചക്രവാഹനത്തിലാണ് ഇയാള്‍ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *