ഇംഫാൽ: പൊലീസിനെതിരെ കടുത്ത ആരോപണവുമായി മണിപ്പുരിൽ നഗ്നരാക്കി നടത്തപ്പെട്ട സ്ത്രീകളിൽ ഒരാൾ. ആൾക്കൂട്ടത്തിൽ പൊലീസ് തങ്ങളെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് സ്ത്രീയുടെ വെളിപ്പെടുത്തൽ.
തങ്ങളുടെ ഗ്രാമത്തെ ആക്രമിച്ച ആൾക്കൂട്ടത്തിനൊപ്പം പൊലീസ് ഉണ്ടായിരുന്നതായി യുവതി പറഞ്ഞു.
‘‘ഗ്രാമത്തിൽനിന്നു ഞങ്ങളെ ദൂരേക്ക് കൊണ്ടുപോയ പൊലീസ് റോഡിലെ ആൾക്കൂട്ടത്തിൽ ഉപേക്ഷിച്ചു. പൊലീസാണ് ഞങ്ങളെ ആൾക്കൂട്ടത്തിന്റെ കയ്യിലേൽപ്പിച്ചത്’’ – യുവതി വിശദീകരിച്ചു.
സംഭവത്തിന്റെ വിഡിയോ ചിത്രീകരിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. നിരവധി പുരുഷന്മാർ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
കുറച്ചുപേരെ മാത്രമാണു അതിൽ തിരിച്ചറിയാൻ സാധിച്ചത്. സഹോദരന്റെ സുഹൃത്തും അക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.