കല്ലറ: മണിപ്പൂർ കലാപത്തിൽ ക്രൂരമായ പീഡനത്തിന് ഇരയാവുകയും മരണപെടുകയും ചെയ്ത സ്ത്രീകളുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കല്ലറ പഞ്ചായത്ത് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് വനിതാ റാലി നടത്തി. കല്ലറ മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ് ആദ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണി തൊട്ടുങ്കൽ ഉദ്ഘാടനം നിർവഹിച്ചു, കല്ലറ പഴയ പള്ളി വികാരി ഫാദർ സ്റ്റീഫൻ കണ്ടരപ്പള്ളി,വനിതാ റാലി കോർഡിനേറ്റർ ജയ്മോൾ റെജി,ബ്ലോക്ക് പഞ്ചായത്ത് അംഗം ജിഷ ആർ നായർ,വിവിധ സംഘടനാ നേതാക്കൾ ആയ മിനി ജയിംസ്, കുഞ്ഞു മോൾ അശോകൻ,കീർത്തി ജീവ വി കെ സലിം കുമാർ,കെ ടീ സുഗുണൻ, ബിനോ സ്റ്റീഫൻ, സജി മോൻ തുടങ്ങിയവർ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.
കല്ലറ മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ചു കല്ലറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമാപിച്ച റാലിക്ക് കോർഡിനേറ്റർ ജയ്മോൾ റെജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിഷ ആർ നായർ,ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജോസ് മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ , സി ഡി സ് അംഗങ്ങൾ, എ ഡി സ് അംഗങ്ങൾ , ആശവർക്കർമാർ, വിവിധ വനിതാ സംഘടനാ പ്രതിനിധികൾ തുടങ്ങി നൂറിലധികം വനിതകൾ റാലിയിൽ പങ്കെടുത്തു