മണിപ്പൂരിൽ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കില്ലെന്ന് റിപ്പോർട്ട്. തിങ്കളാഴ്‌ച സമ്മേളനം വിളിക്കാൻ എൻ ബിരേൻ സിംഗ് സർക്കാർ ശുപാർശ ചെയ്തിട്ടും മണിപ്പൂർ ഗവർണർ അനുമതി നല്‍കിയിട്ടില്ല. ഓഗസ്റ്റ് നാലിന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വിളിച്ചു ചേർത്ത കാബിനറ്റ് യോഗത്തിൽ തിങ്കളാഴ്ച സംസ്ഥാന നിയമസഭാ സമ്മേളനം വിളിക്കാൻ അനുസൂയ യുകെയോട് ശുപാർശ ചെയ്തത്.എന്നാല്‍ ഗവർണർ ഇതുവരേയും ഇതിനു അനുമതി നല്‍കിയിട്ടില്ല.
നിയമസഭാ സമ്മേളനം നടക്കുകയാണെങ്കിൽ വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് സഭയിലുണ്ടാകും. മുഖ്യമന്ത്രി എൻ ബീരേൻ സിംഗിന്റെ രാജിയും കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കും.10 കുക്കി എം എൽ എമാർ സമ്മേളനം ബഹിഷ്കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിൽ 6 പേർ ഭരണ കക്ഷിയായ ബി ജെ പി എം എൽ എ മാരാണ്. ഇംഫാലിൽ സുരക്ഷ ഇല്ല എന്ന് എംഎൽഎമാർ ആരോപിക്കുന്നു. ഈ എം എൽ എമാർ കുക്കി വിഭാഗത്തിന് പ്രത്യേക ഭരണ മേഖല വേണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.