മണിപ്പൂരിലെ തെങ്‌നൗപാൽ ജില്ലയിലെ മോറെയിൽ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നിൽ മ്യാൻമറിൽ നിന്നുള്ള കൂലിപ്പടയാളികളുടെ പങ്കാളിത്തം സംശയിക്കുന്നതായി മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങ്. ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരെ റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സന്ദർശിച്ചതിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്. സുരക്ഷാ സേനയുടെ സംയുക്ത ടീമിന് നേരെയുണ്ടായ ആക്രമണത്തിൽ തോക്കുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചതായി മണിപ്പൂർ പൊലീസ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.