മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചു. ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന ഭീഷണിയുയര്‍ത്തിയതാണ് മുഖ്യമന്ത്രിയുടെ രാജിക്ക് പ്രധാന പങ്കുവഹിച്ചെതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിരേന്‍ സിംഗ് രാജിവയ്ക്കണമെന്ന ആവശ്യം ബിജെപി എംഎല്‍എമാര്‍ അടക്കം ഉയര്‍ത്തിയ സാഹചര്യത്തില്‍ അവരുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുമുണ്ടായിരുന്നു