മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറു പേരെ സിബിഐ അറസ്റ്റ് ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തില്‍ ഇംഫാലില്‍ നിന്ന് രണ്ട് സ്ത്രീകളെയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരില്‍ നാലു സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്. ജൂലൈയിലാണ് മെയ്തി വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ കാണാതാകുന്നത്.
കഴിഞ്ഞാഴ്ച ഇവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമായിരുന്നു മണിപ്പൂരിലുണ്ടായത്. ലിന്തോയിങ്കമ്പി(17), ഫിജാം ഹേംജിത്ത്(20) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതികളെ പിടികൂടാനായി പോലീസും സൈന്യവും ഒരുമിച്ച് നടത്തിയ അന്വേഷണത്തില്‍ ചുരാചന്ദ്പൂരില്‍ നിന്നാണ് ആറു പേരും അറസ്റ്റിലായത്.
ഇവരെ പിടികൂടിയതിന് ശേഷം സിബിഐയ്ക്ക് കൈമാറുകയായിരുന്നു. കുറ്റവാളികള്‍ക്ക് ‘ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ ഉറപ്പാക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് അറിയിച്ചു.