മ്യാൻമറിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുമെന്ന് സർക്കാർ. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കുടിയേറ്റക്കാരെ തിരിച്ചറിയാൻ ഇത് സർക്കാരിനെ സഹായിക്കും. കൂടാതെ ഇവരെ ‘നെഗറ്റീവ് ബയോമെട്രിക് ലിസ്റ്റിൽ’ ഉൾപ്പെടുത്തും. അതിനാൽ, അവർക്ക് പിന്നീട് ഇന്ത്യൻ പൗരന്മാരാകാൻ കഴിയില്ല.
മണിപ്പൂരില്‍ മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ അക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ തീരുമാനം. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിന്ന് അനധികൃതമായി കുടിയേറിയ കുക്കികള്‍ മണിപ്പൂരിലെ വനഭൂമി കൈവശപ്പെടുത്തുകയാണെന്നാണ് മെയ്‌തേയ് സമുദായം ആരോപിക്കുന്നത്.
ഇതോടൊപ്പം ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. മണിപ്പൂര്‍-മിസോറം അതിര്‍ത്തിയില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മതില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കാണമെന്നും പദ്ധതി ഏറ്റെടുത്തിരിക്കുന്ന ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജൂലൈയില്‍ മ്യാന്‍മറില്‍ നിന്ന് 700 ലധികം അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്തേക്ക് കടന്നതായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മണിപ്പൂര്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ നിലവിലെ ക്രമസമാധാനം കണക്കിലെടുത്ത്, പുതിയ കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റം അങ്ങേയറ്റം ശ്രദ്ധയോടെ കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പറഞ്ഞു