മണിപ്പൂരിൽ ഇപ്പോൾ 90% സമാധാനം കൈവരിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് .132-ാമത് മണിപ്പൂർ പോലീസ് റൈസിംഗ് ദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മണിപ്പൂർ അക്രമ സംഭവങ്ങളിൽ നിന്ന് മുക്തമാകുമെന്നും ബഹുജന പിന്തുണയോടെ സമാധാനം പൂർണമായി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.”സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആഗ്രഹിക്കാത്ത ചില ഘടകങ്ങളുണ്ട്. എന്നാൽ 90 ശതമാനത്തോളം സമാധാനം കൈവരിച്ചു. ബഹുജന പിന്തുണയോടെ സമാധാനം ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഞാൻ കരുതുന്നു”- ബിരേൻ സിംഗ് പറഞ്ഞു.