മംഗളൂരു: പ്ലാറ്റ്‌ഫോം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മംഗളൂരു സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ 21, 22, 24, 25 തീയതികളില്‍ വിവിധ ട്രെയിൻ സര്‍വിസുകള്‍ പൂര്‍ണമായോ ഭാഗികമായോ നിര്‍ത്തലാക്കി.സമയക്രമത്തിലും മാറ്റംവരുത്തി.
പൂര്‍ണമായി നിര്‍ത്തലാക്കിയ ട്രെയിനുകള്‍:
മംഗളൂരു സെൻട്രല്‍-കബക്കപുത്തൂര്‍ എക്സ്പ്രസ് (06487), കബക്കപുത്തൂര്‍-മംഗളൂരു സെൻട്രല്‍ സ്പെഷ്യല്‍ (06486). മംഗളൂരു സെൻട്രല്‍-കബക്ക പുത്തൂര്‍ എക്സ്പ്രസ് (06485). കബക്ക പുത്തൂര്‍ -മംഗളൂരു സെൻട്രല്‍ സ്പെഷ്യല്‍ (06484).
ഭാഗികം:
മഡ്ഗാവ് ജങ്‌ഷൻ-മംഗളൂരു സെൻട്രല്‍ മെമു എക്സ്പ്രസ് (10107) തോക്കുറില്‍ യാത്ര അവസാനിപ്പിക്കും. മഡ്ഗാവ് ജങ്‌ഷൻ-മംഗളൂരു സെൻട്രല്‍ എക്സ്പ്രസ് സ്പെഷ്യല്‍ (06601) മംഗളൂരു ജങ്‌ഷനില്‍ യാത്ര അവസാനിപ്പിക്കും.
പുറപ്പെടുന്ന സ്റ്റേഷനില്‍ മാറ്റംവരുത്തിയവ
24-ന് പുറപ്പെടുന്ന മംഗളൂരു സെൻട്രല്‍ മഡ്ഗാവ് ജങ്‌ഷൻ മെമു എക്സ്പ്രസ് (10108) തോക്കൂര്‍ സ്റ്റേഷനില്‍നിന്ന് വൈകീട്ട് 4.25നാണ് പുറപ്പെടുക. മംഗളൂരു സെൻട്രല്‍-ഡോ. എം.ജി.ആര്‍. ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് (22638) എക്സ്പ്രസ് മംഗളൂരു ജങ്‌ഷൻ റെയില്‍വേ സ്റ്റേഷനില്‍നിന്ന് രാത്രി 11.45-നേ പുറപ്പെടൂ. 25-ന് പുറപ്പെടുന്ന മംഗളൂരു സെൻട്രല്‍-കോഴിക്കോട് എക്സ്പ്രസ് (16610) മംഗളൂരു ജങ്‌ഷൻ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുലര്‍ച്ചെ 5.15-ന് പുറപ്പെടും.
സമയക്രമത്തില്‍ മാറ്റംവരുത്തിയവ:
22, 24, 24 തീയതികളില്‍ ഇവിടെനിന്ന് പുറപ്പെടുന്ന മംഗളൂരു സെൻട്രല്‍ മഡ്ഗാവ് ജങ്‌ഷൻ എക്സ്പ്രസ് (06602) 30 മിനിറ്റ് വൈകി പുലര്‍ച്ചെ ആറിന് പുറപ്പെടും. 25-ന് പുറപ്പെടുന്ന മംഗളൂരു സെൻട്രല്‍ -നാഗര്‍കോവില്‍ ജങ്‌ഷൻ പരശുറാം എക്സ്പ്രസ് (16649) 30 മിനിറ്റ് വൈകി പുലര്‍ച്ചെ 5.35-ന് പുറപ്പെടും.
വൈകിയോടുന്നവ
24-ന് പുറപ്പെടുന്ന ഡോ. എം.ജി.ആര്‍. ചെന്നൈ സെൻട്രല്‍ -മംഗളൂരു സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് (22637) അര മണിക്കൂര്‍ വൈകിയോടും.