പെരുമ്പാവൂര്‍ ബീവറേജിൽ കത്തിക്കുത്ത്; യൂണിയൻ തൊഴിലാളികൾക്ക് പരിക്ക്

Breaking Kerala

പെരുമ്പാവൂർ: പെരുമ്പാവൂർ ബീവറേജസ് ഔട്ട്ലെറ്റിൽ കത്തിക്കുത്ത്. ലോറിയില്‍ നിന്ന് മദ്യത്തിന്‍റെ ലോഡ് ഇറക്കി കൊണ്ടിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ലോഡ് ഇറക്കുകയായിരുന്ന യൂണിയന്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെരുമ്പാവൂര്‍ ബീവറേജസ് ഔട്ട് ലെറ്റില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. മുന്‍ വൈരാഗ്യത്തില്‍ യൂനിയന്‍ തൊഴിലാളിയായ സുനീറിനെ ഷിയാസ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ സുനീറിനും തൊഴിലാളിയായ റിയാസ് സാദിഖിനുമാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *