കുരച്ചതിന് അയൽ വീട്ടിലെ നായയെ അടിച്ച് കൊന്ന് യുവാവ്. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. സഹോദരി കൂടിയായ അയൽവാസിയോടുള്ള വഴക്കാണ് ക്രൂരതയ്ക്ക് കാരണം.
സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പമെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. വന്യ ജീവികളെ സംരക്ഷിക്കേണ്ട വിവിധ വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. സഹോദരിയുമായി ഉണ്ടായ സ്വത്ത് തർക്കത്തെ തുടർന്ന് കാലങ്ങളായി രാജേഷ് വഴക്കിലായിരുന്നു.