കൊല്ലം: സുഹൃത്തുക്കളുമായി വീടിനുള്ളില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു.കടപ്പാക്കട ഒന്‍പതില്‍ മധു (55) ആണ് മരിച്ചത്. ഭാര്യയുമായി പിണങ്ങിയ മധു അമ്മയോടൊപ്പമായിരുന്നു താമസം. അമ്മയുടെ മരണശേഷം വീട്ടില്‍ തനിച്ചായ ഇയാള്‍ സുഹൃത്തുക്കളുമായി സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നു.ചൊവ്വാഴ്ച്ച രാത്രി ഇത്തരത്തില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മരണം നടന്ന വീട്ടില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി. പിടിയിലായ രണ്ടു പ്രതികളെയും പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കടപ്പാക്കട ജങ്ഷന് സമീപം ചെടികച്ചവടം നടത്തി വരികയാണ് കൊല്ലപ്പെട്ട മധു.