ട്രക്കിംഗിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ സ്വദേശി മരിച്ചു

Kerala

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രക്കിംഗിനിടെ മധ്യവയസ്‌കന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെന്നൈ സ്വദേശിയായ ആർ രമേശ് (55) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. രമേശും മറ്റ് രണ്ട് സുഹൃത്തുകളും ചേർന്നാണ് അഗസ്ത്യാര്‍കൂടം ട്രക്കിംഗിനായി എത്തിയത്.

മലകയറുന്നതിനിടെ ബോണക്കാട് ബേസ് ക്യാമ്ബില്‍ നിന്ന് 11 കിലോ മീറ്റര്‍ അകലെ മുട്ടിടിച്ചാല്‍തേരിക്ക് സമീപത്ത് വച്ചാണ് രമേശിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ പ്രാഥമിക ചികിത്സ നല്‍കി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് സുഹൃത്തുക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രമേശിൻ്റെ മൃതദേഹം രാത്രിയോടെ ബോണക്കാട് ക്യാമ്ബിലെത്തിച്ച ശേഷം വിതുരയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം രമേശിൻ്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.സംഭവം അറിഞ്ഞ ഉടൻ തന്നെ രമേശിൻ്റെ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *