പ്രായപൂർത്തിയാവാത്ത സഹോദരന് ബൈക്ക് നൽകി; യുവാവിന് കനത്ത പിഴ

Kerala Local News

കൊച്ചി: സഹോദരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ യുവാവിന് 34,000 രൂപ പിഴയിട്ട് കോടതി.

തന്റെ അനുമതിയോടെയാണ് സഹോദരന്‍ ബൈക്ക് ഓടിച്ചതെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു.

ബൈക്കിന്റെ രജിസ്‌ട്രേഷന്‍ 12 മാസത്തേക്കു റദ്ദാക്കാന്‍ കോടതി നിര്‍ദേശിച്ചു. യുവാവിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു.

യുവാവ് കോടതി പിരിയും വരെ തടവുശിക്ഷ അനുഭവിക്കണമെന്നും എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

നമ്പര്‍ പ്ലേറ്റ് മറച്ചുകൊണ്ടായിരുന്നു സഹോദരന്റെ ബൈക്ക് യാത്ര. ബൈക്കിന് ഇന്‍ഡിക്കേറ്റര്‍ ലാംപുകളും റിവ്യു മിററും ഇല്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *