തിരുവല്ല : തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്ണിക്കുളം പടുതോട് ഈശ്വര മംഗലത്ത് വീട്ടില്‍ അജിത്ത് ( 32 ) നെ ആണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ലോഡ്ജ് മുറിയിലെ ബാത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മല്ലപ്പള്ളി സ്വദേശിനിയായ യുവതിക്കൊപ്പം രാവിലെ 10 മണിയോടെയാണ് ഇയാള്‍ മുറി എടുത്തത്. ഇരുവരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന് ഒടുവില്‍ ഇയാള്‍ ബാത്റൂമില്‍ കയറി ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ലോഡ്ജ് ജീവനക്കാര്‍ എത്തി. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിരുവല്ല പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.