വയനാട് : പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി.വാകേരി, മൂടക്കൊല്ലി, ചെട്ടിയാംതൊടി വീട്ടില്‍ സക്കറിയ(36)യെയാണ് 45 വര്‍ഷം കഠിന തടവിനും 210,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്. ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് ഹരിപ്രിയ നമ്ബ്യാരാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 13 മാസം കൂടി അധിക തടവ് അനുഭവിക്കണം.2021-ലാണ് കേസിനാസ്പദമായ സംഭവം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ ബത്തേരി ഇൻസ്‌പെക്ടര്‍ ആയിരുന്ന സുനില്‍ പുളിക്കലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എ.എസ്.ഐ ഉദയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജമീല എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഓമന വര്‍ഗീസ് ഹാജരായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഭാഗ്യവതി പ്രോസിക്യൂഷനെ സഹായിച്ചു.