അവിഹിത ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണി: യുവതിയില്‍ നിന്നും 17 ലക്ഷം തട്ടിയെടുത്ത് കാമുകൻ

National

മുംബൈ: അവിഹിത ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും 17 ലക്ഷം രൂപ തട്ടിയെടുത്തു. മുപ്പത്തിരണ്ടുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തു.
പത്തുവര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. വിവാഹത്തിന് ശേഷമാണ് യുവതി അക്ഷയ് സിങ്ങുമായി പ്രണയത്തിലാകുന്നത്. രണ്ടു വര്‍ഷത്തോളം ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും നഗ്നദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും അകന്നതോടെ യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു.

ബന്ധം ഭര്‍ത്താവിനെ അറിയിക്കാതിരിക്കാന്‍ മാസതോറും ഇയാള്‍ക്ക് പതിനായിരം രൂപ ചെലവിനായി നല്‍കിയെ യുവതി പറഞ്ഞു. കൊടുക്കാന്‍ പണമില്ലാതായപ്പോള്‍ തന്റെ ആഭരണങ്ങള്‍ പണയം വയ്ക്കാനും അക്ഷയുടെ ബന്ധുവായ സുനിത എന്ന സ്ത്രീയില്‍നിന്നുള്‍പ്പെടെ കടം വാങ്ങാനും തുടങ്ങി. സുനിതയില്‍നിന്നു മൂന്നു ലക്ഷം രൂപ കടം വാങ്ങി. അഞ്ച് ലക്ഷം രൂപയ്ക്ക് തന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണയംവച്ചു.

സുനിതയില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയെങ്കിലും വീണ്ടും പണം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അക്ഷയും സുനിതയും ചേര്‍ന്ന് വ്യാഴാഴ്ച തന്നെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചെന്നും താന്‍ അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് പറയുന്ന വീഡിയോ നിര്‍ബന്ധിച്ച് ചിത്രീകരിച്ചതായും യുവതി പറയുന്നു. ഭീഷണിയും ശല്യവും തുടര്‍ന്നതിനാല്‍ ഭര്‍ത്താവിനേയും ബന്ധുക്കളെയും അറിയിക്കുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *