ഹല്‍ദ്വാനി : മദ്രസ പൊളിച്ചതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്ന അക്രമ സംഭവങ്ങളിലെ സൂത്രധാരൻ അബ്ദുള്‍ മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.ഉത്തരാഖണ്ഡ് പോലീസ് ഡല്‍ഹിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കലാപം ഉണ്ടായതു മുതല്‍ മാലിക്കിനായി പോലീസ് തുടർച്ചയായി തിരച്ചില്‍ നടത്തിവരികയായിരുന്നു. കലാപകാരികള്‍ സർക്കാർ ജീവനക്കാരെ ആക്രമിക്കുകയും പോലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു.ആക്രമണത്തില്‍ പോലീസുകാർ ഉള്‍പ്പെടെയുള്ളവർക്ക് . പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും പെട്രോള്‍ ബോംബ് എറിയുകയും സർക്കാർ ആയുധങ്ങള്‍ അപഹരിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ആക്രമണത്തിന്റെ സൂത്രധാരൻ അബ്ദുള്‍ മാലിക് ആണെന്ന് കണ്ടെത്തി. ഇയാളുടെ നിർദേശപ്രകാരമാണ് പ്രദേശവാസികള്‍ പ്രകോപിതരാവുകയും സർക്കാർ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. അക്രമത്തിന് ശേഷം 75 ഓളം പേരെ വിവിധ കുറ്റങ്ങള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.