നാളെ റിലീസ് ചെയ്യാനിരിക്കുന്ന ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര് മാറ്റി

Cinema

ഭ്രമയുഗം’ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റി. നാളെ ചിത്രം ലോകമെമ്ബാടും റിലീസ് ചെയ്യാനിരിക്കെയാണ് പേര് മാറ്റം.കുഞ്ചമണ്‍ പോറ്റി എന്ന പേര് മാറ്റി കൊടുമണ്‍ പോറ്റിയായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. കുഞ്ചമണ്‍ പോറ്റി എന്ന പേരിനെ ചൊല്ലി കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി.

ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. കുടുംബപ്പേരും സ്ഥാനപ്പേരും ഭ്രമയുഗത്തില്‍ ഉപയോഗിച്ചത് സല്‍പ്പേരിനെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ദുര്‍മന്ത്രവാദം ചെയ്യുന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കുഞ്ചമണ്‍ പോറ്റി അവതരിപ്പിക്കപ്പെട്ടത്. സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം കൂടെ കേട്ടശേഷമാണ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നത്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *