മല്ലു ട്രാവലർക്ക് മുൻകൂർ ജാമ്യം

Kerala

കൊച്ചി: മല്ലു ട്രാവലർ എന്നറിയപ്പെടുന്ന
വ്ലോഗർ ഷാക്കിർ സുബ്ഹാന് പോക്സോ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ചു. മുൻഭാര്യ നൽകിയ പോക്സോ പരാതിയിലാണ് കോടതി ജാമ്യം അനുവദിച്ചത്. ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. ധർമടം പൊലീസ് മല്ലു ട്രാവലർക്കെതിരെ മുന്‍ഭാര്യയുടെ പരാതിയിൽ കേസ് എടുത്തിരുന്നു. വിദേശ വനിതക്കെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് പോക്സോ കേസ് കൂടി വന്നത്.

പ്രായപൂർത്തിയാകും മുമ്പ്‌ വിവാഹം കഴിച്ചുവെന്നും 15ാം വയസ്സിൽ ഗർഭിണി ആയിരിക്കുമ്പോൾ പോലും അതിക്രൂരമായി പീ‍ഡിപ്പിച്ചു, ഗർഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളും ആദ്യഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചിരുന്നു. ഇവർ ധർമ്മടം പോലീസിൽ പരാതിയും നൽകിയിരുന്നു. ഈ പരാതിയിൻമേലാണ് പോക്സോ ചുമത്തി കേസെടുത്തിരുന്നത്.

അതേ സമയം സൗദി യുവതിയുടെ പീഡന പരാതിയിൽ ഷാക്കിർ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിരുന്നു. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പരാമർശങ്ങളൊന്നും പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ സെൻട്രൽ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇടക്കാല ജാമ്യം കോടതി അനുവദിക്കുകയും കോടതി നിർദ്ദേശ പ്രകാരം ഷാക്കിർ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *