ലോക്‌സഭ തിരഞ്ഞെടുപ്പിന് മണ്ഡലങ്ങളില്‍ സജീവമാകാന്‍ നേതാക്കളോടും പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ ന്യായ് യാത്രയുടെ അവലോകന യോഗത്തിലാണ് ഖര്‍ഗെ നിര്‍ദേശം നല്‍കിയത്.
വോട്ടര്‍മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. രാഷ്ട്രീയ പ്രതിയോഗികളുടെ കള്ളപ്രചാരണങ്ങളെ ചെറുക്കണം. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ വഷളാക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ പാടില്ല. ബിജെപിയുടെ ധ്രുവീകരണ ശ്രമങ്ങളെ പ്രത്യയശാസ്ത്രം കൊണ്ട് നേരിടണമെന്നും ഖര്‍ഗെ പറഞ്ഞു.