ക്വാലാലംപുര്‍: മലേഷ്യയില്‍ 30 ദിവസം വരെ താമസിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട. ഡിസംബര്‍ ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കുമാണ് ഈ ഇളവെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു.
പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിലാണ് അന്‍വര്‍ ഇബ്രാഹിം പ്രഖ്യാപനം നടത്തിയത്. എന്നാല്‍, ഈ ഇളവ് എത്രനാള്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടില്ല. മലേഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന വിദേശീയരില്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും വലിയ പങ്കുണ്ട്. സന്ദര്‍ശകരുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഏകദേശം 91 ലക്ഷം ടൂറിസ്റ്റുകളാണ് മലേഷ്യയില്‍ എത്തിയത്. ഇതില്‍ അഞ്ചുലക്ഷത്തോളം പേര് ചൈനക്കാരാണ്. ഇന്ത്യക്കാരുടെ എണ്ണം ഏകദേശം മൂന്ന് ലക്ഷത്തോളം വരും.