മലയാറ്റൂരും നസ്രാണികളും എന്ന ബ്രഹത്തായ ഒരു ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു

Kerala

മലയാറ്റൂർ : അന്തർദേശീയ പൗരനും ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖനുമായ ബഹു. ഡോ. ശശി തരൂർ ഗ്രന്ഥം പ്രകാശനം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഗ്രന്ഥം ഏറ്റുവാങ്ങി. കെ സി ബി സി ആസ്ഥാനമായ പാലാരിവട്ടത്തെ പാസ്റ്റർ ഓറിയന്റേഷൻ സെന്ററിൽ വെച്ച് പ്രസ്തുത കർമ്മം നടന്നു. എറണാകുളം എം.പി ശ്രീ ഹൈബി ഈഡൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് ഡോ ഇഗ്നേഷ്യസ് പയ്യപ്പിളളി യുടെ സാന്നിധ്യവും ഉണ്ടായിരുന്നു. യോഗത്തിന് മലയാറ്റൂർ പള്ളി വികാരി റവ. ഫാദർ വർഗീസ് മണവാളൻ സ്വാഗതം ആശംസിച്ചു. വടവാതൂർ സെമിനാരി പ്രൊഫസർ റവ ഡോ. മാർട്ടിൻ ശങ്കരിക്കൽ പുസ്തക അവതരണം നടത്തി. വിമലഗിരി പള്ളി വികാരി റവ ഫാദർ പോൾ പടയാട്ടി സദസ്സിന് നന്ദി അർപ്പിച്ചു. മലയാറ്റൂർ മഹാ ഇടവകയുടെ കൈകാരന്മാരും കുടുംബയൂണിറ്റ് വൈസ് ചെയർമാൻമാരും പാരിഷ് കൗൺസിൽ അംഗങ്ങളും മറ്റ് ഇടവക ജനങ്ങളും മറ്റ് പ്രശസ്ത വ്യക്തികളും യോഗത്തിന് മാഹാത്മ്യം വർദ്ധിപ്പിച്ചു. എ സൈസ് പേപ്പറിന്റെ വലുപ്പത്തിൽ 744 പേജാണ് പുസ്തകത്തിനുള്ളത്. മൾട്ടി കളറിൽ അച്ചടിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിൽ 430 ചിത്രങ്ങളും 600 ൽ അധികം ചരിത്രരേഖകളും ചേർത്തിട്ടുണ്ട്. മലയാറ്റൂരും കുരിശുമുടിയും കേരള സഭാ ചരിത്രത്തിൽ എ. ഡി ഒന്നാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ അതിപ്രശസ്തവും പുണ്യ പരിമളം ഒഴുക്കുന്ന ഇടവും ആണെന്ന് ബഹു. ഡോ. ശശി തരൂർ അഭിപ്രായപ്പെട്ടു. മലയാറ്റൂർ പള്ളിയിൽ നിന്നും ഈ ചരിത്രഗ്രന്ഥം ലഭ്യമായിരിക്കും എന്ന് വികാരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *