ഡൽഹിയിൽ മലയാളി സാമൂഹ്യ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം

Breaking National

ഡൽഹി: മലയാളി സാമൂഹ്യ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ദ്വാരകയിൽ താമസിക്കുന്ന പി.പി സുജാതനെയാണ് പാർക്കിൽ മരിച്ച നിലയിൽ കണ്ടത്. പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുജാതന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഡൽഹിയിലാണ് സുജാതൻ താമസിക്കുന്നത്.

ബിസിനസ് ആവശ്യങ്ങൾക്കായി പോയ സുജാതനെ കാണാതായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കക്രോളയിലുള്ള പാർക്കിൽ ഒരു മൃതദേഹം കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ മൃതദേഹം സുജാതൻ്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. എസ്എൻഡിപി ശാഖ സെക്രട്ടറിയാണ് സുജാതൻ.

Leave a Reply

Your email address will not be published. Required fields are marked *