നടൻ ബിജുക്കുട്ടനെ അവർ കള്ളനാക്കി

Cinema Entertainment

പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കിയത്.
ഹുസൈൻ അറോണിയുടെ മനസ്സിൽ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്.
കള്ളന്മാരുടെ കഥ ഏറെ ഇഷ്ടപ്പെടുന്ന ഒരു സമൂഹമാണ് കേരളത്തിൽ ഉള്ളത്.
കായംകുളം കൊച്ചുണ്ണി,മീശ മാധവൻ തുടങ്ങിവയെല്ലാം വലിയ ഹിറ്റുകൾ ആയിരുന്നു.വളരെ അധികം സിനിമ ഇഷ്ടപെടുന്ന ഹുസൈൻ അറോണി,
സ്വന്തമായി ഒരു സിനിമ നിർമിച്ചു സംവിധാനം ചെയ്യണമെന്ന ആഗ്രഹം വന്നപ്പോൾ ബിജു കുട്ടനെ കള്ളനാക്കിയുള്ള ഒരു കഥയാണ് മനസ്സിൽ വന്നത്.അങ്ങനെ “കള്ളന്മാരുടെ വീട് ” എന്ന് പേരിട്ടു ഒരു തിരക്കഥ എഴുതി പൂർത്തിയാക്കി.
ബിജുക്കുട്ടന് കഥ ഇഷ്ടമായപ്പോൾ അത് ഒരു നല്ല സിനിമയിലേക്കുള്ള തുടക്കമായി.
കുട്ടികൾക്കൊപ്പം വീട്ടുക്കാർക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു ഫിക്ഷൻ സ്റ്റോറിയാണ് “കള്ളന്മാരുടെ വീട് “.
മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമക്ക് ശേഷം
കുട്ടികൾക്ക് ഇഷ്ടമാവുന്ന മായ ജാലം ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയപ്പോൾ
ഒരു പക്ഷെ മലയാളത്തിലെ ഇങ്ങനെത്തെ കഥ ആദ്യമായിട്ടായിരിക്കും അവതരിപ്പിക്കുന്നത്.
ബിജു കുട്ടനെ കൂടാതെ കള്ളത്തരം മനസ്സിൽ ഉള്ള ഉസ്താദിന്റെ വേഷത്തിൽ നസീർ സംക്രാന്തിയും കൂടാതെ ഉല്ലാസ് പന്തളവും ,ടീമേ യെന്നു കേരളം ചെല്ലപ്പേരിട്ട് വിളിക്കുന്ന ബിനീഷ് ബാസ്‌റ്റ്യനും കരിങ്കാളി എന്ന ഹിറ്റു പാട്ടിലൂടെ വൈറലായ ശ്രീകുമാർ തുടങ്ങിയവർക്കൊപ്പം സിനിമ മോഹികളായ പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്.
“ചിന്തിക്കാനായി ഒന്നും ചിലപ്പോൾ ഉണ്ടാവില്ല. ഇതൊരു ബുദ്ധിജീവി പടമല്ല.പക്ഷെ, അത്യാവശ്യം ചിരിച്ചു ആസ്വദിക്കാൻ ഉള്ള നല്ലൊരു കഥ ഈ സിനിമക്കുള്ളിലുണ്ട്. ഒപ്പം,അത്ഭുത മായാജാല കാഴ്ചകളും..”
ഹുസൈൻ അറോണി പറഞ്ഞു.
കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിർവ്വഹിക്കുന്നു.ജോയ്സ് ലഹ,സുധാംശു എന്നിവർ എഴുതിയ വരികൾക്ക് അൻവർ സാദത്ത്,ദക്ഷിണ എന്നിവർ സംഗീതം പകരുന്നു.
എഡിറ്റിംങ്-സാനു സിദ്ദിഖ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മുഹമ്മദ് ഷെറീഫ്, ശ്രീകുമാർ രഘുനാഥ്,കല-മധു,ശിവൻ കല്ലാടിക്കോട്,
മേക്കപ്പ്-സുധാകരൻ,വസ്ത്രാലങ്കാരം-ഉണ്ണി പാലക്കാട്,സ്റ്റിൽസ്- രാംദാസ് മാത്തൂർ,
പരസ്യക്കല-ഷമീർ,ആക്ഷൻ-മാഫിയ ശശി, വിഘ്നേഷ് ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹക്കീം ഷാ,
പ്രൊഡക്ഷൻ കൺട്രോളർ-ചെന്താമരക്ഷൻ പി ജി.
ക്രിസ്തുമസിന് “കള്ളന്മാരുടെ വീട് ” പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *