മലപ്പുറം: മലപ്പുറം താനൂരിൽ നിന്ന് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവരുന്നു. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി കുഴിച്ചു മൂടിയതായാണ് ഇപ്പോൾ സംശയം. സംഭവത്തിൽ താനൂർ ഒട്ടുംപുറം സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 26നാണ് കൊലപാതകം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവം കഴിഞ്ഞ ശേഷം യുവതി താനൂരിലേക്കുള്ള വീട്ടിലേക്ക് മടങ്ങുകയും രാത്രിയിൽ ആരും കാണാതെ കുഞ്ഞിനെ കുഴിച്ചുമൂടുകയായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മാനസിക പ്രശ്‌നം മൂലം ചെയ്തതാണെന്നാണ് യുവതിയുടെ മൊഴി.ഭർത്താവുമായി തർക്കമുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് താനൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
താനൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ വീട്ടിലെത്തി വിശദമായ പരിശോധനകൾ നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി
