മലപ്പുറം: മലപ്പുറത്ത് ഡിസിസി പ്രസിഡന്റിനും എപി അനില്‍കുമാര്‍ എംഎല്‍എക്കുമെതിരെ പോസ്റ്റര്‍. പാര്‍ട്ടിയെ നയിക്കാന്‍ അറിയില്ലെങ്കില്‍ രാജി വെക്കണം എന്നാണ് പോസ്റ്റര്‍. കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കുക എന്നും പോസ്റ്ററിലുണ്ട്.
സേവ് കോണ്‍ഗ്രസ് മലപ്പുറം എന്ന പേരില്‍ ആണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. ഇന്നലെ എ ഗ്രൂപ്പ് രഹസ്യ യോഗം ചേന്നതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.